Connect with us

Gulf

അസ്വാഭാവിക മരണം തെളിയിക്കാന്‍ നഗരസഭക്ക് സംവിധാനം

Published

|

Last Updated

ദുബൈ: കീടനാശിനി ശ്വസിച്ചാണ് ഫിലിപ്പൈന്‍ സ്വദേശി മരിച്ചതെന്ന് കണ്ടെത്തിയത് നഗരസഭയുടെ പരിശോധനാ വിഭാഗമാണെന്ന് ഭക്ഷ്യ നിയന്ത്രണ വിഭാഗം എക്‌സി. ഡയറക്ടര്‍ ഖാലിദ് ശരീഫ് അല്‍ അവദി അറിയിച്ചു.
ഭക്ഷ്യ വിഷബാധയേറ്റോ കീടനാശിനി ശ്വസിച്ചോ മരണമടഞ്ഞാല്‍ അത് തെളിയിക്കാനുള്ള വൈദഗ്ധ്യം നഗരസഭക്കുണ്ട്. ഫിലിപ്പൈന്‍ സ്വദേശിയുടെ ദുരൂഹമരണം എന്തുകാരണത്താലാണെന്ന് തെളിയിക്കാന്‍ നഗരസഭയിലെ വിദഗ്ധര്‍ക്ക് കഴിഞ്ഞത് നേട്ടമാണ്. ഭക്ഷ്യവിഷബാധയാകാം കാരണമെന്നായിരുന്നു ആദ്യ നിഗമനം. അസ്വാഭാവിക മരണമാണെന്ന് വിവരം ലഭിച്ചയുടന്‍ നഗരസഭാ പരിശോധകര്‍ സംഭവസ്ഥലത്തെത്തി. ഫോസ്‌ഫൈന്‍ എന്ന കീടനാശിനി ശ്വസിച്ചതാണെന്ന് സാഹചര്യത്തെളിവുകള്‍ സൂചിപ്പിച്ചിരുന്നു. ഫിലിപ്പൈന്‍ സ്വദേശിക്കു പുറമെ മറ്റ് അഞ്ചുപേരെയും ആശുപത്രിയിലേക്ക് മാറ്റി. മൂട്ട ഉള്‍പ്പെടെയുള്ള കീടങ്ങളെ തുരത്താന്‍ തീവ്ര കീടനാശിനികള്‍ ഉപയോഗിക്കുന്നത് വന്‍ അപകടം ക്ഷണിച്ചുവരുത്തും. ഫോസ്‌ഫൈന്‍ അടങ്ങിയ കീടനാശിനികള്‍ക്കെതിരെ ജല, പരിസ്ഥിതി മന്ത്രാലയവും വ്യാപക ബോധവത്കരണമാണ് നടത്തുന്നതെന്നും ഖാലിദ് ശരീഫ് ചൂണ്ടിക്കാട്ടി.

Latest