അച്ചടക്ക നടപടി: രാമചന്ദ്രന്‍ നായര്‍ അപ്പീല്‍ നല്‍കി

Posted on: August 14, 2014 12:13 pm | Last updated: August 15, 2014 at 12:28 am

ramachandran nairതിരുവനന്തപുരം: തിരുവനന്തപുരത്തെ തോല്‍വിയുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്ക് വിധേയനായ പി രാമചന്ദ്രന്‍ നായര്‍ കണ്‍ട്രോള്‍ കമ്മീഷന് അപ്പീല്‍ നല്‍കി. സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്ന രാമചന്ദ്രന്‍ നായരെ അച്ചടക്ക നടപടിയുടെ ഭാഗമായി ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയിരുന്നു.

തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പി രാമചന്ദ്രന്‍, സി ദിവാകരന്‍, വെഞ്ഞാറംമൂട് ശശി എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സി പി ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.