Connect with us

Palakkad

അന്വേഷണ ഉദ്യോഗസ്ഥ സംഘത്തെ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ തടഞ്ഞുവെച്ചു

Published

|

Last Updated

മണ്ണാര്‍ക്കാട്: പൊതു സ്ഥലങ്ങള്‍ കൈയേറിയെന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ ഉദ്ദ്യോഗസ്ഥ സംഘത്തെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തടഞ്ഞുവെച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നര മണിയോടെ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം.

പഞ്ചായത്തിലെ അരിയൂരിലുളള പൊതുകുളം മൈലാംമ്പാടത്തെ കന്നുപൂട്ടുകണ്ടവും സ്വകാര്യ വ്യക്തികള്‍ കൈയേറുന്നുവെന്ന് കാണിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത്, റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥസ്ഥാനത്തിലാണ് ഇന്നലെ മണ്ണാര്‍ക്കാട് അഡീഷണല്‍ തഹസില്‍ദാര്‍ ഫാത്തിമാബിയുടെ നേതൃത്വത്തില്‍ താലൂക്ക് സര്‍വെയര്‍ ഉള്‍പ്പെടെയുളള സംഘം പഞ്ചായത്തിലെത്തിയത്. സെക്രട്ടറി അവധിയിലായിരുന്നതിനെ തുടര്‍ന്ന് സ്ഥലം അളക്കുന്നത് മാറ്റി വെക്കേണ്ടിവരുമൊയെന്ന സംശയം ഉയര്‍ന്നു.
പിന്നീട് സെക്രട്ടറിയുടെ ചാര്‍ജ്ജുളള ഉദ്ദ്യോഗസ്ഥനെയും കൂട്ടി സ്ഥലമളക്കാന്‍ തീരുമാനിച്ച് പുറത്തിറങ്ങുനനതിനിടെ ഉദ്ദ്യോഗസ്ഥര്‍ സ്ഥലമളക്കാതെ മടങ്ങി പോവുകയാണെന്ന ധാരണയില്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഉണ്ടായിരുന്ന ഡി വൈ എഫ് ഐ പ്വര്‍ത്തകര്‍ ഉദ്ദ്യോഗസ്ഥരെ തടഞ്ഞ് വെക്കുകയായിരുന്നു. ഇതിനിടെ ഉദ്ദ്യോഗസ്ഥര്‍ക്ക് നേരെ കൈയേറ്റശ്രമമുണ്ടായതായും ആക്ഷേപമുണ്ട്. രണ്ടുമണിക്കൂറോളം ഉദ്ദ്യോഗസ്ഥരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.
മണ്ണാര്‍ക്കാട് സി ഐ ബി അനില്‍കുമാര്‍, എസ ഐ ദീപക് കുമാര്‍ എന്നിവരുട നേതൃത്വത്തില്‍ പോലീസെത്തി പ്രതിഷേധക്കാരും ഉദ്ദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
20-ാം തിയ്യതി താലൂക്കാസ്ഥാനത്ത് പരാതിക്കാരും സ്ഥലം കയ്യേറിയതായി പറയപ്പെടുന്ന സ്വകാര്യ വ്യക്തികളും ഉദ്ദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായി രേഖകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിന്‍മേലാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.
ഡി വൈ എഫ് ഐയുടെ ബ്ലോക്ക് കമ്മിറ്റിയുട നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കി.