സ്വാതന്ത്ര്യദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: August 14, 2014 10:06 am | Last updated: August 14, 2014 at 10:06 am

nationa flagകോഴിക്കോട്: ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 8. 30ന് ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് ദേശീയ പതാക ഉയര്‍ത്തുകയും സായുധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ മന്ത്രി സമ്മാനിക്കും.
പരേഡില്‍ പങ്കെടുക്കുന്ന മികച്ച പ്ലറ്റൂണുകള്‍ക്കുള്ള ട്രോഫികളും സായുധസേനാ പതാകദിന ട്രോഫികളും വിതരണം ചെയ്യും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും നടക്കും. ആംഡ് പോലീസിന്റെ പ്ലറ്റൂണുകള്‍, എക്‌സൈസ്, ഫോറസ്റ്റ് വകുപ്പുകള്‍, എന്‍ സി സി, സ്‌കൗട്ട് കേഡറ്റുകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പരേഡില്‍ പങ്കെടുക്കും.
ജില്ലയില്‍ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ സംബന്ധിക്കും. പരേഡിന്റെ പ്രാഥമിക റിഹേഴ്‌സലുകളും ഫൈനല്‍ റിഹേഴ്‌സലും വിക്രം മൈതാനിയില്‍ നടന്നു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.