Connect with us

National

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവര്‍ പാന്‍ വിവരങ്ങള്‍ മറച്ചു വെക്കുന്നതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടികള്‍ സംഭാവന ചെയ്യുന്ന ഡല്‍ഹിയിലെ സ്ഥാപനങ്ങളും വ്യക്തികളും പാന്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2012-13ല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി 2.21 കോടി സംഭാവന നല്‍കിയ 456 ദാതാക്കളില്‍ 355 പേരും കൃത്യമായ പാന്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍)ചൂണ്ടിക്കാട്ടുന്നു. ഇത് 2013 സെപ്തംബറിലെ സുപ്രീം കോടതി വിധിക്ക് എതിരാണെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു. 20,000 രൂപക്ക് മുകളില്‍ സംഭാവന സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ 24എ ഫോമില്‍ ആവശ്യപ്പെടുന്ന മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു. ഈ ഫോമിലെ ഒരു കോളവും ഒഴിച്ചിടരുതെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഇതാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസിന് മൊത്തം 2.16 കോടി സംഭാവന നല്‍കിയ 346 ദാതാക്കളില്‍ ഒരാള്‍ പോലും പാന്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഇതില്‍ അഭിഷേക് മനു സിംഘ്‌വി, സച്ചിന്‍ പൈലറ്റ്, മീനാക്ഷി നടരാജന്‍, എ കെ ആന്റണി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കളും ഉള്‍പ്പെടും. സി പി ഐക്ക് മൊത്തം 4.21 ലക്ഷം രൂപ സംഭാവന നല്‍കിയ മൂന്ന് പേര്‍ പാന്‍ വിവരങ്ങള്‍ നല്‍കിയില്ല. ആം ആദ്മി പാര്‍ട്ടിക്ക് സംഭാവന നല്‍കിയ ആറ് പേരും ഈ ഗണത്തില്‍ വരുന്നുവെന്നും എ ഡി ആര്‍ വ്യക്തമാക്കുന്നു.

 

---- facebook comment plugin here -----

Latest