Connect with us

International

കറുത്ത വര്‍ഗക്കാരന്റെ വധം ദുരന്തമാണെന്ന് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: മിസൂറിയില്‍ നിരായുധനായ കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ച് കൊന്ന സംഭവം ദുരന്തമാണെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. രണ്ട് ദിവസം രാത്രിയില്‍ അക്രമാസക്ത പ്രതിഷേധവും കൊള്ളയും അറസ്റ്റും കണ്ണീര്‍വാതക പ്രയോഗവും ഉണ്ടായ പശ്ചാത്തലത്തില്‍ ചിന്താപൂര്‍വക പ്രതികരണമാണ് ഉണ്ടാകേണ്ടതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. കേസില്‍ നീതിന്യായ വകുപ്പ് പൂര്‍ണ അന്വേഷണം നടത്തുമെന്ന് ഒബാമ വാഗ്ദാനം ചെയ്തു. സെന്റ് ലൂയിസിലെ ഫെര്‍ഗൂസനിലാണ് സംഘര്‍ഷങ്ങളുണ്ടായത്. സുരക്ഷാ ആശങ്കയും വധഭീഷണിയും ഉയര്‍ന്ന സാഹചര്യത്തില്‍ വെടിവെച്ച പോലീസുകാരന്റെ പേര് പുറത്തുവിട്ടിട്ടില്ല. ശക്തമായ വികാരത്തള്ളിച്ചയാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങളെ തനിക്കറിയാം. ഫെര്‍ഗൂസനിലെ മിസൂറിയിലെ രാജ്യത്തുടനീളമുള്ള എല്ലാവരോടും തനിക്ക് പറയാനുള്ളത്, മികച്ച ധാരണയോടെ ആ യുവാവിനെ ഓര്‍ക്കണമെന്നാണ്. ഒബാമ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വെടിയേറ്റ് മരിച്ച മൈക്കല്‍ ബ്രോണ്‍ എന്ന പതിനെട്ടുകാരന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് സമാധാനപരമായ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ പിതാവ് അഭ്യര്‍ഥിച്ചു. ശരിയായ രീതിയിലുള്ള നീതിയാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.