ബ്രസീലില്‍ വിമാനം തകര്‍ന്നു വീണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയടക്കം പത്തുപേര്‍ മരിച്ചു

Posted on: August 13, 2014 10:40 pm | Last updated: August 13, 2014 at 10:52 pm

edwerdo compose

ബ്രസീലിയ: ബ്രസീലില്‍ ചെറു വിമാനം തകര്‍ന്നുവീണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയടക്കം പത്തുപേര്‍ മരിച്ചു. സാന്റോസിലുണ്ടായ വിമാനപകടത്തിലാണ് ബ്രസീലിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എഡ്വേര്‍ഡോ കാംപോസ് അടക്കമുള്ളവര്‍ മരിച്ചത്. കംപോസിന്റെ മരണം സ്ഥിതീകരിച്ചിട്ടുണ്ടെന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു. മോശം കാലവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബ്രസീല്‍ സമയം രാവിലെ 9.30നായിരുന്നു അപകടം. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.