റോഡ് മുറിച്ചു കടക്കവേ ഏഷ്യക്കാരന്‍ വാഹനമിടിച്ചു മരിച്ചു

Posted on: August 13, 2014 9:17 pm | Last updated: August 13, 2014 at 9:17 pm

റാസല്‍ ഖൈമ: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഏഷ്യക്കാരന്‍ കാറിടിച്ച് മരിച്ചു. 55 വയസുള്ള ആളാണ് ഞായറാഴ്ച രാത്രി മരിച്ചത്. സിഗ്നല്‍ ശ്രദ്ധിക്കാതെ റോഡിലേക്ക് ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് റാസല്‍ ഖൈമ പോലീസ് വ്യക്തമാക്കി. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. ഏഷ്യക്കാരന്‍ ഓടിച്ച കാറായിരുന്നു അപകടത്തിന് കാരണമായത്.