മര്‍കസ് ശരീഅത്ത് ക്ലാസുകള്‍ക്ക് തുടക്കം

Posted on: August 13, 2014 6:39 pm | Last updated: August 13, 2014 at 6:39 pm
markaz
മര്‍കസ് ശരീഅത്ത് കോളേജില്‍ വര്‍ഷാരംഭ ക്ലാസ് ഉദ്ഘാടനം പ്രിന്‍സിപ്പല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്: മതവിദ്യാര്‍ത്ഥികള്‍ സര്‍വ്വോപരി പഠനം തപസ്യയാക്കാനും അച്ചടക്കവും ദീനീചിട്ടയും കാത്തുസൂക്ഷിക്കാനും പ്രതിജ്ഞാബന്ധരാകണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉല്‍ബോധിപ്പിച്ചു.
മര്‍കസില്‍ സ്വഹീഹുല്‍ ബുഖാരി ചൊല്ലിക്കൊടുത്തു കൊണ്ട് ഈ പ്രാവശ്യത്തെ ക്ലാസുകള്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷം വഹിച്ചു.സി.മുഹമ്മദ് ഫൈസി,വി.പി.എം വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
ഹസ്രത്ത് മുഖ്താര്‍ ബാഖവി, കെ.കെ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി, അബ്ദുല്‍ അസീസ് സഖാഫി, സയ്യിദ് അബ്ദുറഹിമാന്‍ സഖാഫി, എം. അബ്ദുല്ലത്തീഫ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.