പെട്രോള്‍ വില കുറച്ചു

Posted on: August 13, 2014 4:56 pm | Last updated: August 14, 2014 at 12:31 am

Petrol_pump

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കുറയ്ക്കാന്‍ തീരുമാനം. വിവിധ സംസ്ഥാനങ്ങളിലായി 1.89 മുതല്‍ 2.38 രൂപ വരെ കുറയും. പുതുക്കിയ വില നാളെ അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.