ബിഷപ്പുമാര്‍ക്കെതിരെ ആഞ്ഞടിച്ച് പി ടി തോമസ്

Posted on: August 13, 2014 4:21 pm | Last updated: August 13, 2014 at 7:39 pm

pt thomasതിരുവനന്തപുരം:: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ ഇടുക്കി, താമരശ്ശേരി ബിഷപ്പുമാര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ രൂക്ഷ വിമര്‍ശനം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പശ്ചിമഘട്ട മേഖലയിലെ ആര്‍ക്കും എതിര്‍പ്പില്ല. ഇടുക്കി, താമരശ്ശേരി ബിഷപ്പുമാര്‍ക്ക് മാത്രമാണ് എതിര്‍പ്പ്. ഇവരുടെ തലയിലാണ് റിപ്പോര്‍ട്ട് ഇടിത്തീയായി വീഴുന്നതെന്നും പി ടി തോമസ് പരിഹസിച്ചു.
ജനവാസ കേന്ദ്രങ്ങളില്‍ പ്രശ്‌നമുണ്ടാകുമെന്ന് വെറുതെ പ്രചാരണം നടത്തുകയാണ്. മാര്‍പ്പാപ്പയുടെ പരിസ്ഥിതി  നിലപാടിനോട് എതിരാണ് ഈ ബിഷപ്പുമാരുടെ നിലപാട്. യേശു വീണ്ടും വന്നാല്‍ കുരിശില്‍ കയറ്റാനും ഇവര്‍ മടിക്കില്ലെന്നും തോമസ് പറഞ്ഞു. ഗാഡ്ഗില്‍ വിഷയത്തില്‍ ബിഷപ്പുമാര്‍ എന്റെ ശവഘോഷയാത്ര വരെ നടത്തി. ഭരണകൂടത്തിന് ചങ്കുറപ്പില്ലാത്തതാണ് നാടിന്റെ പ്രശ്‌നമെന്നും പി ടി തോമസ് പറഞ്ഞു.