ജുഡീഷ്യല്‍ നിയമന ബില്‍ ലോക്‌സഭയില്‍ പാസാക്കി

Posted on: August 13, 2014 3:23 pm | Last updated: August 14, 2014 at 12:31 am

lok-sabhaന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമന രീതി മാറ്റുന്ന ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. ജുഡീഷ്യല്‍ കമീഷന്‍ ബില്ലും ലോക്‌സഭയില്‍ പാസായി.

പുതിയ നിയമന ഭേദഗതി ബില്ലിലൂടെ ആറ് അംഗങ്ങള്‍ അടങ്ങിയ സമിതിക്കാണ് രൂപം നല്‍കുന്നത്. ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റവും സമിതിക്ക് നിശ്ചയിക്കാം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര നിയമ മന്ത്രി, രണ്ട് മുതിര്‍ന്ന അഭിഭാഷകര്‍, രണ്ട് നിയമ വിദഗ്ധര്‍ എന്നിവരടങ്ങുന്നതായിരിക്കും സമിതി. ചീഫ് ജസ്റ്റിസായിരിക്കും കമീഷന്‍ അധ്യക്ഷന്‍.