എം തമ്പിദുരൈ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍

Posted on: August 13, 2014 2:58 pm | Last updated: August 14, 2014 at 12:31 am

thanbi

ന്യൂഡല്‍ഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി എ ഐ എ ഡി എം കെ നേതാവ് എം തമ്പിദുരൈയെ തെരഞ്ഞെടുത്തു. എതിരാളികളില്ലാതെയാണ് തമ്പിദുരൈയെ തെരഞ്ഞെടുത്തത്. കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ കക്ഷികളും അദ്ദേഹത്തെ പിന്തുണച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തമ്പിദുരൈയെ നാമനിര്‍ദേശം ചെയ്തു. സുഷമാ സ്വരാജും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പിന്താങ്ങി.
37 സീറ്റോടെ ലോക്‌സഭയിലെ വലിയ മൂന്നാമത്തെ കക്ഷിയാണ് എഐഎഡിഎംകെ. 44 സീറ്റോടെ കോണ്‍ഗ്രസാണ് രണ്ടാമത്തെ കക്ഷി.
തമ്പിദുരൈയെ ഏകകണ്ഠമായി തെരഞ്ഞെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പാര്‍ട്ടികളോടും നന്ദി പറഞ്ഞു.