Connect with us

International

'ഗണിത നൊബേല്‍' ഇന്ത്യന്‍ വംശജന്‌

Published

|

Last Updated

bargavaവാഷിംഗ്ടണ്‍: ഗണിത ശാസ്ത്ര നൊബേല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന ഫീല്‍ഡ് മെഡല്‍ ഇന്ത്യന്‍ വംശജന്. പ്രിസ്റ്റണ്‍ യുണിവേഴ്‌സിറ്റിയിലെ ഗണിത ശാസ്ത്രജ്ഞനായ മഞ്ജുള്‍ ബര്‍ഗാവയാണ് അവാര്‍ഡിനര്‍ഹനാക്കിയത്. ജ്യാമിതീയ അക്കങ്ങളിലെ പുതിയ സമവാക്യങ്ങളുടെ കണ്ടെത്തലാണ് ബര്‍ഗാവയെ അവാര്‍ഡിനര്‍ഹനാക്കിയത്. മഞ്ജുള്‍ ബര്‍ഗാവയടക്കം നാലുപേരാണ് ഫീല്‍ഡ് അവാര്‍ഡിന് അര്‍ഹരായത്.

ഇറാനിയന്‍ ഗണിത ശാസ്ത്രജ്ഞ മറിയം മിര്‍സാകാനി, ബ്രസീലില്‍ നിന്നുള്ള ആര്‍തര്‍ അവീല, ഓസ്ട്രിയയില്‍ നിന്നുള്ള മാര്‍ട്ടിന്‍ ഹാരിയര്‍ എന്നിവരാണ് അവാര്‍ഡിനര്‍ഹരായ മറ്റുള്ളവര്‍. ഫീല്‍ഡ് അവാര്‍ഡ് നേടുന്ന ആദ്യ വനിതയാണ് മറിയം മിര്‍സാകാനി. ലാറ്റിനമേരിക്കയില്‍ നിന്ന് അവാര്‍ഡ് നേടുന്ന ആദ്യ വ്യക്തിയാണ് ആര്‍തര്‍ അവീല.

 

Latest