കാലിക്കറ്റ് സര്‍വകാലാശാല കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് മാറ്റി

Posted on: August 13, 2014 6:00 am | Last updated: August 13, 2014 at 12:42 am

calicut universityതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകാലാശാല കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് അടുത്ത മാസം നാലിലേക്ക് മാറ്റി. 21നു പുനര്‍ വിജ്ഞാപനം നടത്തും. വിദ്യാര്‍ഥി പ്രതിനിധിയായ സിന്‍ഡിക്കേറ്റ് അംഗം സി പ്രമോദും യൂനിവേഴ്സ്റ്റി യൂനിയന്‍ ചെയര്‍മാന്‍ ടി ജുനൈദും ചില കോളജുകളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വി സി കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മാത്രമല്ല ബിരുദ ഏകജാലകം വഴി നാലാം അലോട്ട്‌മെന്റിലാണ് വിദ്യാര്‍ഥികള്‍ക്കു ഏറെയും പ്രവേശനം ലഭിച്ചത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിന് അവസരം ലഭിക്കുന്നത് കൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.