ഇലക്ട്രാ സ്ട്രീറ്റിലെ തീപിടുത്തം:വഴിയാധാരമായവര്‍ക്ക് റെഡ്ക്രസന്റ് തണല്‍

Posted on: August 12, 2014 7:22 pm | Last updated: August 12, 2014 at 7:22 pm

20140807_132902അബുദാബി: ഏതാനും ദിവസം മുമ്പ് അബുദാബി നഗരത്തിലെ ഇലക്ട്ര സ്ട്രീറ്റിലെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് റെഡ്ക്രസന്റ് താമസവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കി. തീപിടുത്തത്തില്‍ സര്‍വവും നഷ്ടപ്പെട്ട 30 പേര്‍ക്കാണ് റെഡ്ക്രസന്റ് അഭയം നല്‍കുന്നത്. ഇതില്‍ ഇന്ത്യക്കാരടക്കം വിവിധ നാട്ടുകാരുണ്ടെന്ന് റെഡ്ക്രസന്റ് വൃത്തങ്ങള്‍ പറഞ്ഞു.
തീ പിടുത്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉടനടി ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ റെഡ്ക്രസന്റിന്റെ അബുദാബി ശാഖയോട് ആവശ്യപ്പെട്ടതായി റെഡ്ക്രസന്റ് പ്രാദേശിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അസി. ഡയറക്ടര്‍ ജനറല്‍ റാശിദ് മുബാറക് അല്‍ മന്‍സൂരി അറിയിച്ചു.