Connect with us

National

അഞ്ച് മലയാളി താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരം

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് മലയാളി താരങ്ങള്‍ ഇത്തവണത്തെ അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായി. ടോം ജോസഫ്, ടിന്റു ലൂക്ക, ഗീതു അന്ന ജോസ്, സജി തോമസ്, വി ദിജു എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ആകെ 15 പേര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചത്. ക്രിക്കറ്റ് താരം ആര്‍ അശ്വിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന പുരസ്‌കാരം ഇത്തവണ ആര്‍ക്കും നല്‍കുന്നില്ലെന്ന് പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷന്‍ കപില്‍ ദേവ് പറഞ്ഞു.
അര്‍ജുന ലഭിച്ചതില്‍ ദൈവത്തോട് നന്ദിയുണ്ടെന്ന് വോളിബോള്‍ താരം ടോം ജോസഫ് പറഞ്ഞു. കഠിനാധ്വാനത്തിന്റെ ഫലമാണിത്. മാധ്യമപ്രവര്‍ത്തകരോട് നന്ദി രേഖപ്പെടുത്തുന്നെന്നും ടോം ജോസഫ് പറഞ്ഞു.
പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷവതിയാണെന്നും ഉഷയ്ക്കും സ്‌കൂളിനും ദൈവത്തിനും പുരസ്‌കാരം സമര്‍പ്പിക്കുന്നെന്നും ടിന്റു ലൂക്ക പറഞ്ഞു. പി ടി ഉഷയില്ലെങ്കില്‍ ടിന്റു എന്ന കായിക താരമില്ല. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം സമ്മാനിക്കുമെന്നും ടിന്റു ലൂക്ക പറഞ്ഞു.
വലിയ ആഗ്രഹമാണ് പുരസ്‌കാരം ലഭിച്ചതിലൂടെ സാധ്യമായതെന്ന് ബാസ്‌ക്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ് പറഞ്ഞു. തന്നെ പരിശീലിപ്പിച്ച എല്ലാ പരിശീലകരോടും കടപ്പാടുണ്ടെന്നും ഗീതു അന്ന ജോസ് പറഞ്ഞു.

തന്റെ നേട്ടം പുതിയ തലമുറയിലെ തുഴച്ചില്‍ താരങ്ങള്‍ക്ക് പ്രചോദനമാകട്ടെയെന്ന് തുഴച്ചില്‍ താരം സജി തോമസ് പഞ്ഞു.

തനിക്കു ലഭിച്ച പുരസ്‌കാരത്തിലൂടെ ബാഡ്മിന്റണിന് പുത്തനുണര്‍വാകട്ടെയെന്ന് ബാഡ്മിന്റമ്# താരം വി ദിജു പറഞ്ഞു.

ഹോക്കി താരങ്ങള്‍ ആരും പുരസ്‌കാരത്തിനര്‍ഹരായില്ല.

 

 

 

Latest