ഗാവസ്‌കര്‍ കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

Posted on: August 12, 2014 2:48 pm | Last updated: August 13, 2014 at 12:16 am

sunil-gavaskarലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗാവസ്‌കര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ലണ്ടനില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഗാവസ്‌കറിനൊപ്പം ക്രിക്കറ്റ് കമന്റേറ്ററായ മാര്‍ക് നിക്കോളാസും അപകട സമയത്ത് ഉണ്ടായിരുന്നു.
അപകടത്തില്‍ കാര്‍ തകര്‍ന്നെങ്കിലും ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ കമന്റേറ്ററായി ഇംഗ്ലണ്ടിലെത്തിയതാണ് സുനില്‍ ഗാവസ്‌കര്‍.