Connect with us

Wayanad

പൊതുജലാശയങ്ങളില്‍ 2.44ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Published

|

Last Updated

കല്‍പ്പറ്റ:പൊതുജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി വൈത്തിരി പുഴയിലും വെണ്ണിയോട് പുഴയിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി ഗഗാറിന്‍  അധ്യക്ഷത വഹിച്ചു. ഇരു ജലാശയങ്ങളിലുമായി കട്‌ല, രോഹു ഇനങ്ങളില്‍പ്പെട്ട 2.44ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പികെ അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ പി ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സലീംമേമന, ഗ്രാമപഞ്ചായത്തംഗങ്ങളായ എ എ വര്‍ഗീസ്, സോഫി മാര്‍ട്ടിന്‍, ഡെയ്‌സി  സിറിയക്ക്, പി അനില്‍കുമാര്‍, സി ജയരാജ്, മത്സ്യസമൃദ്ധി നോഡല്‍ ഓഫീസര്‍ ബി കെ സുധീര്‍കിഷന്‍, പ്രിയ കെ ഡി,പൂര്‍ണ്ണിമ മനോജ്, ഒ പി നമിത എന്നിവര്‍ സംസാരിച്ചു.
കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് പൊയില്‍ക്കടവില്‍ നടന്ന മത്സ്യക്കുഞ്ഞു നിക്ഷേപം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാചന്ദ്രന്‍ അധ്യക്ഷയായി.ഇ എഫ് ജോണി,പി കെ ജോണ്‍,കെ ടി  മുരളി, എം ജി ഉണ്ണി,സൗമ്യ പി വി,ടി കെ പ്രസീത എന്നിവര്‍ സംസാരിച്ചു.

Latest