ഹെല്‍മറ്റ് ധരിക്കാത്തവര്‍ സൂക്ഷിക്കുക! ഷാഡോ പോലീസ് നിങ്ങള്‍ക്ക് പിന്നിലുണ്ട്

Posted on: August 11, 2014 10:28 am | Last updated: August 11, 2014 at 10:28 am

helmetതിരൂരങ്ങാടി: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ വിലസുന്നവരും മൂന്ന് പേരുമായി യാത്രചെയ്യുന്നവരും സൂക്ഷിക്കുക. അവരെ പിടികൂടാന്‍ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് രംഗത്തുണ്ട്.
ഇരുചക്ര വാഹനങ്ങളുടെ അപകടം തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ഇത്. മഫ്ടി വേശത്തിലുള്ള പോലീസ് സംഘം എല്ലാം ടൗണുകളിലും ജംഗ്ഷനുകളിലും നിലയുറപ്പിക്കും. ഹെല്‍മറ്റ് ധരിക്കാതെ എത്തുന്നവരേയും രണ്ടില്‍ കൂടുതല്‍ ആളുകളെ വെച്ച് യാത്ര ചെയ്യുന്നവരേയും നിയമത്തിന്റെ മുന്നില്‍ എത്തിക്കും. തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ മാത്രം 35 ബൈക്കുകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കാത്ത 25 ബൈക്കുകളും മൂന്ന് പേര്‍ യാത്ര ചെയ്തതിന് 10 ബൈക്കുകളും കസ്റ്റഡിയിലെടുത്തു. സ്‌ക്വാഡ് ഇനി സജീവമായി രംഗത്തുണ്ടാകും..