സുഭാഷ് ചന്ദ്രബോസിനും വാജ്‌പേയിക്കും ഭാരത് രത്‌ന ലഭിച്ചേക്കും

Posted on: August 10, 2014 7:02 pm | Last updated: August 10, 2014 at 7:02 pm

subhash chandra bos and vajpayന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിനും മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിക്കും ഭാരത് രത്‌ന നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒന്നിലധികം പേര്‍ക്ക് പരമോന്നത ബഹുമതി നല്‍കാനാണ് ഇത്തവണ എന്‍ ഡി എ സര്‍ക്കാറിന്റെ തീരുമാനം. ഇവര്‍ക്ക് പുറമെ ബി എസ് പി സ്ഥാപക നേതാവ് കാന്‍ഷിറാം, ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.