എല്‍ഡിഎഫിന്റേത് വ്യാമോഹമെന്ന് വി എം സുധീരന്‍

Posted on: August 10, 2014 5:19 pm | Last updated: August 10, 2014 at 5:21 pm

sudheeranതിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് ഘടകക്ഷികളെ അടര്‍ത്തിമാറ്റാമെന്നത് എല്‍ഡിഎഫിന്റെ വ്യാമോഹമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.കെ എം മാണി ഇടതുമുന്നണിയിലേക്ക് പോകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.ഇടതുമുന്നണിയുടെ നേതൃത്വവും അടിത്തറയും മെച്ചപ്പെടുത്തുകയാണ് വേണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ യുഡിഎഫ് തന്നെ അധികാരത്തില്‍ തുടരുമെന്നും സുധീരന്‍ പറഞ്ഞു.