Connect with us

Malappuram

തൃക്കലങ്ങോട് ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്

Published

|

Last Updated

മഞ്ചേരി: കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്കേറ്റു. തൃക്കലങ്ങോട് 32ല്‍ ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് അപകടം.
വഴിക്കടവില്‍ നിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സിയും മഞ്ചേരിയില്‍ നിന്ന് നിലമ്പൂര്‍ ഭാഗത്തേക്കു വരികയായിരുന്ന ബെന്‍സിയ സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.
കയറ്റം കയറി വരികയായിരുന്ന കെ എസ് ആര്‍ ടി സി എതിരെ വന്ന സ്വകാര്യ ബസിന്റെ ശക്തമായ ഇടിയുടെ ആഘാതത്തില്‍ പിറകോട്ട് പോകുകയും ഡ്രൈവര്‍ തെറിച്ചു വീഴുകയും ചെയ്തു.
ഡ്രൈവര്‍ കാരപ്പുറം ചുണ്ടുപറമ്പില്‍ ശിവദാസ് (44), കണ്ടക്ടര്‍ മാത്യു തോമസ് (40), വഴിക്കടവ് കമ്പളക്കല്ല് കോയത്തുംതൊടി അലവി (52), ഭാര്യ സക്കീന (45), മമ്മദ് (80), കാരക്കോട് വേട്ടേക്കോടന്‍ സുധീര്‍ (38), കുറ്റിപ്പുറം കോലോത്തുംപറമ്പ് കൃഷ്ണന്‍ (53), മഞ്ചേരി വായപ്പാറപ്പടി ശമീബ് (17), ഷബീര്‍ (18), മഞ്ചേരി കോവിലകം റോഡില്‍ മാട്ടട്ട് വിനയന്‍ (31), എളങ്കൂര്‍ എടശ്ശേരിക്കുണ്ട് മാലോട് സുലൈമാന്‍ (45), മൂത്തേടം പള്ളിയാളി ജസീന (23), ചുങ്കത്തറ ആലങ്ങത്തില്‍ ലസിന്‍ ഗഫൂര്‍ (18), വില്ല്യംസ് (51), ഖദീജ (60), അബ്ദുറഹ്മാന്‍ (55), സുധീര്‍ (38), റഹ്മത്തുല്ല രാമപുരം എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബെന്‍സിയ ബസ് ഡ്രൈവര്‍ പന്തല്ലൂര്‍ കലകപ്പാറ നാസര്‍ എന്ന നാണി (38)യെ കൊരമ്പയില്‍ ആശുപത്രി ക്ലീനര്‍ പന്തല്ലൂര്‍ തോട്ടശ്ശേരി മന്‍സൂര്‍ (26), പെക്കര്‍ കാരാപറമ്പ് പൂത്തോടത്ത് ഇസ്മാഈല്‍ (37), മമ്പാട് പരുത്തിക്കുന്ന്‌ന അബൂബക്കര്‍ (39), മമ്പാട് പള്ളിക്കുന്ന് പാമ്പിനേത്ത് അബ്ദുറഹ്മാന്‍ (70), മരുത പനോലന്‍ ഇഖ്ബാല്‍ (27), ജസ്‌ന എടവണ്ണ (28), എടക്കര തിരുത്തോട് ജോര്‍ജ്ജ് (49), നിലമ്പൂര്‍ കരിപറമ്പന്‍ കുഞ്ഞിമുഹമ്മദ് (67), ഭാര്യ നഫീസ (55) നെല്ലിക്കുത്ത് ഷറഫലി (26), തൃക്കലങ്ങോട് ഇല്ലിക്കോടന്‍ സുരേഷ് (57) എന്നിവരെ മേലാക്കര മാനു ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞു തഹസില്‍ദാര്‍ കെ വി ഗീതക്, എസ് ഐ കെ വി ശിവാനന്ദന്‍, സാന്ത്വനം വളണ്ടിയര്‍മാര്‍ ആശുപത്രിയിലെത്തിയിരുന്നു.

 

Latest