നിരോധിച്ച പുകയില ഉല്‍പന്നങ്ങളുടെ മൊബൈല്‍ വില്‍പ്പന തകൃതി

Posted on: August 9, 2014 8:29 am | Last updated: August 9, 2014 at 8:29 am

കാളികാവ്: നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങങ്ങളുടെ വില്‍പനക്കെതിരെ എക്‌സൈസ് വകുപ്പ് കൂടി രംഗത്തിറങ്ങിയതോടെ മൊബൈലായി പാന്‍ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ സജ്ജീവം.
കടകളില്‍ പാന്‍ ഉല്‍പന്നങ്ങള്‍ക്കായി വിവധ വകുപ്പുകള്‍ ഏകോപിച്ച് റെയ്ഡ് ശക്തമാക്കുകയം നടപടി വ്യാപകമാവുകയും ചെയ്യുന്ന പശ്ചാതലത്തിലാണ് ഗ്രാമങ്ങളില്‍ പോലും നിരോധിക്കപ്പെട്ട പാന്‍ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സംഘങ്ങള്‍ സജ്ജീവമായിരിക്കുന്നത്. ഉത്തരേന്ത്യയില്‍നിന്നുള്ള വരവോടെയാണ് ഇവിടെ പാന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലായത്്. ഇവരെ ലക്ഷ്യമിട്ട് ഉല്‍പ്രദേശങ്ങളില്‍ പോലും പാന് കച്ചവട കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചരുന്നു. ആരോഗ്യ വകുപ്പിന്റെയോ പോലീസിന്റേയോ കണ്ണ് പതിയാത്ത സ്ഥലങ്ങളിലാണ് ഇത്തരം കച്ചവട കേന്ദ്രങ്ങള്‍ നടന്നിരുന്നത്്. എന്നാല്‍ ഇത്തരം സ്ഥലങ്ങളിലും അധികൃതര്‍ പരിശോധന നടത്തി വില്‍പനക്ക് വെച്ച പാന്‍ഉല്‍പന്നങ്ങള്‍ പിടിക്കൂടി തുടങ്ങിയിട്ടുണ്ട്.
ബൈക്കുകളിലും ഓട്ടോകളിലും കറങ്ങിയാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് ലഹരി സാധനം എത്തിച്ച് നല്‍കുന്നത്്. തമിഴ്‌നാട്ടില്‍ നിന്നും പാക്കറ്റിന് മൂന്നു രൂപക്ക് ലഭിക്കുന്ന ഹാന്‍സ് പാക്കറ്റ് 40 രൂപക്കുവരെ ഇവിടെ വില്‍പന നടത്തുന്നുണ്ട്്്. അന്യ സംസ്ഥാനത്ത് നിന്നും പച്ചക്കറി, പഴം എന്നിവ കൊണ്ട് വരുന്ന വാഹനങ്ങളിലാണ് ഇത്തരം ലഹരി ഉല്‍പന്നങ്ങള്‍ കടത്തിക്കൊണ്ട് വരുന്നത്്.
വാഹനങ്ങളില്‍ കറങ്ങി നടക്കുന്ന വില്‍പന സംഘങ്ങള്‍ പരിചയക്കാര്‍ക്ക് മാത്രമേ ഇത്തരം ലഹരി ഉല്‍പന്നങ്ങള്‍ വില്‍ക്കുകയുള്ളൂ. എവിടെ നിന്നാണ് സാധനം കിട്ടിയതെന്ന് പറയരുതെന്ന വ്യവസ്ഥയോടെയാണ് വില്‍പന നടത്തുക.
നേരത്തെ മൊബൈലായി വിദേശ മദ്യം വില്‍പന നടത്തി വന്ന സംഘങ്ങളോ അവരുടെ ഏജന്റുമാരോ ആണ് പാന്‍ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നത്. വിദ്യാര്‍ത്ഥികളേയും സംഘം ലക്ഷ്യമിടുന്നുണ്ട്.