നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി

Posted on: August 9, 2014 11:00 pm | Last updated: August 10, 2014 at 12:28 am

Britain England India Cricket

മാഞ്ചസ്റ്റര്‍: ഇന്നിംഗ്‌സിനും 54 റണ്‍സിനും തോറ്റ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ അടിയറ വെച്ചു. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 2-1ന് ആതിഥേയര്‍ ലീഡെടുത്തു.
സ്‌കോര്‍: ഇന്ത്യ 152&161 ; ഇംഗ്ലണ്ട് 367.
ഒന്നാമിന്നിംഗ്‌സില്‍ തകര്‍ന്നു തരിപ്പണമായ ബാറ്റിംഗ് നിര രണ്ടാമിന്നിംഗ്‌സിലും തലപൊക്കിയില്ല. 215 റണ്‍സ് ലീഡൊഴിവാക്കാന്‍ പോലും സാധിക്കാതെ 43 ഓവറില്‍ ടീം ഇന്ത്യ 161ന് നിലംപൊത്തി. ജെയിംസ് ആന്‍ഡേഴ്‌സന്‍, ക്രിസ് ജോര്‍ദാന്‍ രണ്ട് വിക്കറ്റുകളും ക്രിസ് വോക്‌സ് ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ നാല് വിക്കറ്റുകള്‍ പീഴുത് സ്പിന്നര്‍ മൊയീന്‍ അലി ഒരിക്കല്‍ കൂടി ഇന്ത്യയുടെ അന്തകനായി. മുരളി വിജയ് (18), ഗംഭീര്‍ (18), പുജാര (17), കോഹ്‌ലി (7), രഹാനെ (1), ധോണി (27), ജഡേജ (4), ഭുവനേശ്വര്‍ (10), ആരോന്‍ (9), പങ്കജ് (0) എന്നിവങ്ങനെ സ്‌കോര്‍. 46 റണ്‍സുമായി അശ്വിന്‍ പുറത്താകാതെ നിന്നു. ഒന്നാമിന്നിംഗ്‌സില്‍ അശ്വിന്‍ 40 റണ്‍സെടുത്തിരുന്നു.

ALSO READ  ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഇന്ന്; കണ്ണുകൾ സഞ്ജുവിൽ