ജസ്വന്ത് സിംഗിന് കാല്‍തെന്നി വീണ് ഗുരുതര പരിക്ക്

Posted on: August 8, 2014 12:48 pm | Last updated: August 9, 2014 at 12:37 am

jaswant singന്യൂഡല്‍ഹി: കാല്‍ തെന്നി വീണതിനെത്തുടര്‍ന്ന് മുന്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്‌വന്ത് സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വീട്ടില്‍ കാല്‍ തെന്നി വീണ് തലയ്ക്കാണ് പരിക്കേറ്റത്. അബോധാവസ്ഥയിലായ അദ്ദേഹത്തിന്റെ നില ഗുരുതരമായിത്തുടരുകയാണ്. ഡല്‍ഹിയിലെ ആര്‍ ആര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്നലെ അടിയന്തര ശസ്ത്രക്രിയക്കും വിധേയനാക്കി.

വാജ്‌പേയി സര്‍ക്കാറില്‍ വിദേശകാര്യം അടക്കം വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട് 76 കാരനായ ജസ്വന്ത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന് രാജസ്ഥാനിലെ ബാര്‍മറില്‍ സ്വതന്ത്രനായി മത്സരിച്ചു. തുടര്‍ന്ന് ജസ്വന്ത് സിംഗിനെ ആറു വര്‍ഷത്തേക്ക് ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.