മാഞ്ചസ്റ്റര്‍ ടെസ്റ്റ്: ഇന്ത്യ 152 റണ്‍സിന് പുറത്ത്

Posted on: August 7, 2014 9:08 pm | Last updated: August 8, 2014 at 2:06 am

imageലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 152 റണ്‍സിന് പുറത്തായി. ടോസ് നേടി ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യക്കായി ക്യാപ്റ്റന്‍ മഹന്ദ്രസിംഗ് ധോണി പുറത്താകാതെ 71 റണ്‍സും ആര്‍ അശ്വിന്‍ (0)അജിങ്ക്യ രഹാന(24) മാത്രമേ രണ്ടക്കം കടന്നൊള്ളൂ. 25 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബോര്‍ഡിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സണും ചേര്‍ന്നാണ് ഇന്ത്യയെ 152 റണ്‍സില്‍ എറിഞ്ഞിട്ടത്.
അശ്വിനും ധോണിയും മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് തിരശീല വീണു. മുരളി വിജയ്(0), ചേതേശ്വര്‍ പൂജാര(0), വിരാട് കൊഹ്‌ലി(0), ജഡേജ(0), ഭുവനേശ്വര്‍ കുമാര്‍(0), പങ്കജ് സിംഗ്(0) എന്നിവര്‍ സംപൂജ്യരായപ്പോള്‍ രഹാനെ 24ഉം ഗംഭീര്‍ നാലും റണ്‍സെടുത്ത് പുറത്തായി.