വിഴിഞ്ഞം പദ്ധതി: ഹരിത ട്രെബ്യൂണലിനെതിരെ കേരളം സുപ്രീംകോടതിയില്‍

Posted on: August 7, 2014 8:53 am | Last updated: August 8, 2014 at 2:06 am

green tri

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ ഹരിത ട്രെബ്യൂണല്‍ ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍. ഹരിത ട്രെബ്യൂണല്‍ അധികാര പരിധി ലംഘിച്ചതായാണ് കേരളത്തിന്റെ വാദം. കേരളം ഹരിത ട്രെബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ പരിധിയിലാണ് വരിക. അതിനാല്‍ കേസ് ഡല്‍ഹി ബെഞ്ചിലേക്ക് മാറ്റാന്‍ ട്രെബ്യൂണല്‍ ചെയര്‍മാന് അധികാരമില്ലെന്ന് കേരളത്തിന്റെ ഹരജിയില്‍ പറയുന്നു.

ഭരണഘടനയുടെ 226ാം അനുച്ഛേദ പ്രകാരം നിയമഭേദഗതി പരിഗണിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്. ഹരിത ട്രെബ്യൂണലിന് അധികാരമില്ല.തീരദേശ പരിപാലന നിയമം പുനഃപരിശോധിക്കാനുള്ള അധികാരവും ട്രെബ്യൂണലിനില്ലെന്നും കേരളം വാദിക്കുന്നു. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്ന സമയമായതിനാല്‍ എത്രയും പെട്ടന്ന് ഹരജി പരിഗണിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.