തിരുവനന്തപുരത്തെ തോല്‍വി: സിപിഐ നടപടിക്കൊരുങ്ങുന്നു

Posted on: August 6, 2014 8:24 pm | Last updated: August 6, 2014 at 11:55 pm

cpiതിരുവനന്തപുരം: തിരുവനന്തപുരത്തെ തോല്‍വിയില്‍ സിപിഐ നടപടിക്കൊരുങ്ങുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന നേതാക്കളായ സി ദിവാകരനും വെഞ്ഞാറമൂട് ശശിക്കും പി രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കെതിരെ വിമര്‍ശനമുണ്ട്. സ്ഥാനാര്‍ത്ഥി വഴി വന്‍തുക സംഭാവന വന്നതില്‍ അസ്വാഭാവികതയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പേയ്‌മെന്റ് സീറ്റ് എന്ന ആക്ഷേപത്തിന് കമ്മീഷന് തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും സ്ഥാനാര്‍ത്ഥി വഴി ഒരു കോടി 84 രൂപ സംഭാവനയായി വന്നതില്‍ അസ്വാഭാവികതയുണ്ടെന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്ന് കമ്മീഷന്‍ വിലയിരുത്തിയിരുന്നു. ഇത്രയും തുക ലഭിച്ചപ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ച സി. ദിവാകരന്‍ ജനറല്‍ സെക്രട്ടറി വെഞ്ഞാറമൂട് ശശി, പി. രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെ പരമാര്‍ശങ്ങള്‍ ഉണ്ടെങ്കിലും നടപടിയ്ക്ക് ശുപാര്‍ശയില്ല.