ചവറയില്‍ വിഷവാതകം ശ്വസിച്ച്‌ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Posted on: August 6, 2014 10:42 am | Last updated: August 6, 2014 at 11:56 pm

KMML

കൊല്ലം: ചവറ കെ എം എം എല്‍ ഫാക്ടറിയില്‍ നിന്ന് ചോര്‍ന്ന ക്ലോറിന്‍ വാതകം ശ്വസിച്ച് ചവറ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. അമ്പതിലധികം വിദ്യാര്‍ത്ഥികളെയാണ് ചവറയിലേയും പരിസരങ്ങളിലേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിഷപ്പുക ശ്വസിച്ച് തലകറക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.