ഹരിത ട്രെബ്യൂണലിന്റെ അധികാരം വെട്ടിക്കുറക്കാന്‍ കേന്ദ്രനീക്കം

Posted on: August 6, 2014 8:39 am | Last updated: August 7, 2014 at 8:20 am

green tri

ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രെബ്യൂണലിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ട്രെബ്യൂണലിന്റെ അധികാരവും ഘടനയും മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. നിയമ സംവിധാനത്തില്‍ നിന്ന് ഭരണ വിഭാഗത്തിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വനം-പരിസ്ഥിതി അനുമതി ലഭിക്കുന്നതില്‍ ഹരിത ട്രെബ്യൂണല്‍ തടസ്സമാവുന്നു എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.