Connect with us

International

ഗാസ, മുസ്‌ലിം വിഷയം; ബ്രിട്ടീഷ് എം പി വിവാദത്തില്‍

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടീഷ് മന്ത്രിസഭയിലെ പ്രമുഖ വനിതാ മുഖമായിരുന്ന ബോരോണസ് വാഴ്‌സിയുടെ രാജിയെ തുടര്‍ന്നുള്ള കണ്‍സര്‍വേറ്റീവ് എം പിയുടെ പരാമര്‍ശം വിവാദമായി. ഗാസ വെറും മുസ്‌ലിം വിഷയമാണെന്ന് ട്വീറ്റ് ചെയ്ത എം പി മിഖായേല്‍ ഫാബ്രികന്റ് ആണ് വിവാദത്തിലായത്.
“സഈദ വാഴ്‌സി രാജിവെച്ചത് ദുഃഖകരമാണ്. പാര്‍ട്ടി ചെയര്‍മാന്‍ ആയിരുന്ന സമയത്ത് ഞാന്‍ അവരുടെ വിപ്പ് ആയിരുന്നു. മുസ്‌ലിം വിഷയങ്ങളില്‍ അവര്‍ക്ക് ഏറെ ശക്തമായ നിലപാടുകളുണ്ടായിരുന്നെന്ന് എനിക്കറിയാം. ഗാസയുടെ കാര്യത്തില്‍ ഡേവിഡ് കാമറൂണിന്റെ നിലപാട് തീര്‍ത്തും ശരിയാണ്” ഇതായിരുന്നു ഫാബ്രിക്കന്റിന്റെ ട്വീറ്റ്. ഗാസയെ മുസ്‌ലിം വിഷയമാക്കി ചുരുക്കിയെന്നാണ് ഫാബ്രിക്കന്റിന്റെ ട്വിറ്റിനോട് പ്രതികരിച്ചവരെല്ലാം ചൂണ്ടിക്കാട്ടിയത്. ഫാബ്രിക്കനിനോട് ശക്തമായി വിയോജിക്കുന്ന മാര്‍ട്ടിന്‍ ലെനന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു: “ഗാസയെ മുസ്‌ലിം വിഷയം മാത്രമായി മൈക് ഫാബ്രിക്കന്റ് വിശദീകരിച്ചിരിക്കുന്നു. മരിച്ച കുട്ടികള്‍ ക്രിസ്ത്യാനികള്‍ മാത്രമാണെങ്കില്‍ നാം ശ്രദ്ധിച്ചാല്‍ മതിയെന്നാണോ? കഷ്ടം തന്നെ.”