ഗാസയില്‍ ആക്രമണം തുടരുമെന്ന് നെതന്യാഹു

Posted on: August 3, 2014 5:31 pm | Last updated: August 5, 2014 at 7:16 am

nethanyahuടെല്‍ അവീവ്: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം തുരുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീന്‍ പ്രദേശത്തെ അവസാന തുരങ്കവും തീര്‍ക്കുന്നത് വരെ ആക്രമണം നടത്തും. ഇസ്‌റാഈല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ട്. ആവശ്യഘട്ടത്തില്‍ എല്ലാ പിന്തുണയും നല്‍കുന്ന അമേരിക്കയ്ക്ക് നന്ദി. തിരിച്ചടിച്ചാല്‍ ഹമാസ് വലിയ വില നല്‍കേണ്ടി വരുമെന്നും നെതന്യാഹു വ്യക്തമാക്കി.
നിഷ്‌കളങ്കരായ ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍ സേനയ്‌ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഹമാസ് വക്താവ് ഇസ്സത്ത് അല്‍ റിഷാക് പറഞ്ഞു. പരാജയ ഭീതികൊണ്ടാണ് നെതന്യാഹു ഭീഷണി മുഴക്കുന്നതെന്നും ഹമാസ് വക്താവ് പറഞ്ഞു.
ഗാസയില്‍ ഇസ്‌റാഈല്‍ ഇരുപത്തിയേഴ് ദിവസമായി തുടരുന്ന ആക്രമണത്തില്‍ 1700ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.