Connect with us

Wayanad

വിംസ് കെയര്‍ ഹെല്‍ത്ത് കാര്‍ഡ് രണ്ടാം വയസിലേക്ക്‌

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ ആരോഗ്യപരിപാലനരംഗത്ത് അതിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വിംസ് കെയര്‍ ഹെല്‍ത്ത് കാര്‍ഡ് രണ്ടാം വയസിലേക്ക് . മറ്റ് ആരോഗ്യ പദ്ധതികളെ അപേക്ഷിച്ച് ഒപി വിഭാഗങ്ങളിലും സൗജന്യനിരക്കിലുള്ള സേവനങ്ങള്‍ ഉറപ്പാക്കികൊണ്ടുള്ള പദ്ധതിയില്‍ ഇതിനോടകം തന്നെ അറുപത്തിഏഴായിരത്തോളം പേരെ അംഗങ്ങളാകുകയും ഏകദേശം തൊണ്ണൂറ്റിനാല് ലക്ഷത്തി എഴുപതിനായിരത്തോളം രൂപ സബ്‌സിഡിയായി നല്‍കുകയും ചെയ്തു. ഒ പി വൈദ്യപരിശോധന, ജനറല്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ പൂര്‍ണ്ണ സൗജന്യവും, സൂപ്പര്‍സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ 25% ഇളവും ലഭ്യമാണ്.
കൂടാതെ ഡയാലിസിസ്, ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി, എന്‍ഡോസ്‌കോപി, കൊളോണോസ്‌കോപി, സി.ടി.സ്‌കാന്‍, എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, മരുന്നുകള്‍, കണ്ണട ഫ്രെയിമുകള്‍ എന്നിവക്ക് വിവിധ നിരക്കിലുള്ള ഇളവുകളും നല്‍കി വരുന്നു. കിടത്തി ചികിത്സാവിഭാഗത്തില്‍ അഡ്മിഷന്‍ ചാര്‍ജ്ജ്, ജനറല്‍ വാര്‍ഡ് ബെഡ് ചാര്‍ജ്ജ്, നഴ്‌സിംഗ് സേവനം, എന്നിവയ്ക്ക് പൂര്‍ണ്ണ സൗജന്യവും, അനസ്‌തേഷ്യ, ലേബര്‍ ചാര്‍ജ്ജ്, നെബുലൈസേഷന്‍, വെന്റിലേറ്റര്‍, മോണിറ്റര്‍ തുടങ്ങിയവക്ക് നിശ്ചിത ഇളവുകളും ഈ പദ്ധതി വഴി രോഗികള്‍ക്ക് നല്കി വരുന്നതായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ ഷേണായ് അറിയിച്ചു.
കാര്‍ഷികമേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഇടത്തരം കുടംബങ്ങള്‍ കൂടുതല്‍ ഉള്ള വയനാട്ടിലെ രോഗികള്‍ക്ക് ഈ പദ്ധതി വളരെയധികം സഹായകമാണ്,
പ്രത്യേകിച്ച് ചികിത്സാചിലവുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍. സന്നദ്ധ സംഘടനകള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍ ജി ഒ കള്‍, ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, ഡ്രൈവര്‍മാര്‍, സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ എന്നീ വിഭാഗകാര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളികളായി കഴിഞ്ഞു. തുടര്‍ വര്‍ഷങ്ങളിലും കൂടുതല്‍ മികച്ച ആനൂകുല്യങ്ങളും സൗകര്യങ്ങളും നല്കി കൊണ്ട് സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വിംസ് കെയര്‍ വ്യാപിപ്പിക്കാനുള്ള ഉദ്ദേശിക്കുന്നതായി മെഡിക്കല്‍ സൂപ്രണ്ട് ഡോ.മെഹറൂഫ് രാജ് ടി.പി. അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവരുന്ന പദ്ധതിയിലൂടെ ചികിത്സ ഇനത്തില്‍ മുപ്പത്തിരണ്ട് ലക്ഷത്തി അയ്യായിരത്തോളം രൂപയുടെയും ഒപി ഇനത്തില്‍ നാല്പ്പത്തിമൂന്ന്‌ലക്ഷത്തി ഇരുപ്പത്തിയേഴായിരത്തോളം രൂപയുടെയും ഫാര്‍മസി ഇനത്തില്‍ പതിനെട്ട്‌ലക്ഷത്തിമുപ്പത്തിനാലായിരത്തോളം രൂപയുടെയും, കമ്പളക്കാട്ടുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒരുലക്ഷത്തിമൂവായിരത്തോളം രൂപയുടെയും ഇളവുകള്‍ നല്‍കിയിട്ടുണ്ട് നിത്യരോഗികളക്കം, നിരാലംബരും, മറ്റുതരത്തില്‍ സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്നവരുമായവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
2014 ഓഗസ്റ്റ് 1മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതിയില്‍ പുതുതായി അംഗമാകുവാനും കാര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍ക്ക് 2014 നവംബര്‍ 30 വരെ കാര്‍ഡ് പുതുക്കുവാനും അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 86 06 05 00 55.
വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.മഹ്‌റൂഫ് രാജ്, ഡെപ്പ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ദേവാനന്ദ് കെ ടി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീ. പ്രദീപ് കുമാര്‍ ഷേണായ് തുടങ്ങിയവര്‍ പങ്കെടുത്തു.

Latest