ഇന്ത്യന്‍ വിപണിയില്‍ മോട്ടോ ജിയ്ക്ക് 2000 രൂപ വിലക്കിഴിവ്

Posted on: August 3, 2014 8:06 am | Last updated: August 3, 2014 at 8:24 am

MotoG2_2733081bമോട്ടോറോളയുടെ മോട്ടോ ജി സ്മാര്‍ട്ട് ഫോണിന് 2000രൂപ വിലകുറഞ്ഞു. 8 ജിബി വേര്‍ഷനുള്ള മോട്ടോ ജി ഇനി മുതല്‍ 10,499 രൂപയ്ക്കും 16 ജിബി മോഡലിന് 11,999 രൂപയ്ക്കും ലഭ്യമാകും. പുറത്തിറങ്ങിയ സമയം 12,499 രൂപയായിരുന്നു മോട്ടോ ജിയുടെ വിപണി വില. സ്റ്റോക്ക് തീരുന്നതുവരെ മാത്രമേ ഓഫര്‍ ഉണ്ടാവുകയുള്ളൂവെന്ന് ഓണ്‍ലൈന്‍ ഉപഭോക്താക്കളായ ഫഌപ്പ്കാര്‍ട്ട് അറിയിച്ചു. ഇന്ത്യയിലെ മോട്ടോറോള സ്മാര്‍ട്്‌ഫോണ്‍ റീട്ടെയ്‌ലര്‍ കൂടിയാണ് ഇ-കൊമേഴ്‌സ് അതികായകരായ ഫഌപ്പ് കാര്‍ട്ട്.