അലിയുടെ ഗ്ലൗസിന് ലേലത്തില്‍ വന്‍ വില

Posted on: August 3, 2014 7:48 am | Last updated: August 3, 2014 at 7:52 am

muhammad_ali_nokaut1

ന്യൂയോര്‍ക്ക്: ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ ജോ ഫ്രേസിയര്‍ തോല്‍പ്പിച്ച 1971ലെ ‘നൂറ്റാണ്ടിന്റെ പോരാട്ട’മെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ അലി അണിഞ്ഞിരുന്ന ഗ്ലൗസിന് ലേലത്തില്‍ വന്‍ വില. അമേരിക്കയിലെ ക്ലീവ്‌ലാന്‍ഡില്‍ നടന്ന ലേലത്തില്‍ നാലു ലക്ഷം ഡോളര്‍(ഏകദേശം രണ്ടരകോടി രൂപ) ലഭിച്ചു.
43 വര്‍ഷം പഴക്കമുള്ള കൈയുറകളാണിത്. മത്സരത്തില്‍ അലി തോല്‍ക്കുകയായിരുന്നു. ഈ കൈയുറകള്‍ക്ക് പുറമെ, ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ അലി അണിഞ്ഞിരുന്ന ഒരു ജോഡി കൈയുറകളും ലേലത്തിനുണ്ടായിരുന്നു.