Connect with us

Gulf

യു എ ഇയിലെ മരണങ്ങളില്‍ 30 ശതമാനവും ഹൃദ്‌രോഗത്തിലെന്ന് പഠനം

Published

|

Last Updated

ദുബൈ: രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്ന മരണങ്ങളില്‍ 30 ശതമാനവും ഹൃദയസബന്ധമായ രോഗങ്ങളാലാണെന്ന് പഠനം. ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പകര്‍ച്ചവ്യാധികളാലല്ലാതെ സംഭവിക്കുന്ന രോഗങ്ങളാണ് രാജ്യത്തെ മരണ നിരക്കിന്റെ 65 ശതമാനവും. അര്‍ബുദം, ആസ്തമ ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മറ്റ് രോഗങ്ങള്‍. 2000 മുതലുള്ള മരണ കാരണങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചാണ് ലോകാരോഗ്യ സംഘടന റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
30 വയസിനും 70 വയസിനും ഇടയിലുള്ള മരണ കാരണമാണ് പ്രധാനമായും പഠന വിധേയമാക്കിയത്. പരുക്കുകളേറ്റുള്ള രാജ്യത്തെ മരണ നിരക്ക് 23 ശതമാനമാണ്. റോഡപകടങ്ങളില്‍ രാജ്യത്ത് മരിക്കുന്നവരില്‍ പുരുഷന്മാരാണ് കൂടുതല്‍. 2012ല്‍ പകര്‍ച്ചവ്യാധികളാലല്ലാതെ മരിച്ചവരില്‍ 4,000 പുരുഷന്മാര്‍ സ്ഥാനം പിടിച്ചപ്പോള്‍ സ്ത്രീകളുടെ സംഖ്യ 1,500 മാത്രമായിരുന്നു. ഹൃദ്‌രോഗത്താലും പ്രമേഹത്താലും മരിക്കുന്നവരിലും പുരുഷന്മാരാണ് മുന്നിലെന്നും റിപോര്‍ട്ട് എടുത്ത് പറയുന്നു.

 

Latest