ചൈനയില്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 65 മരണം

Posted on: August 2, 2014 9:22 am | Last updated: August 3, 2014 at 2:01 pm
SHARE

china-explosionബീജിംഗ്: ചൈനയില്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. 65 പേര്‍ മരിച്ചതായും 120 പേര്‍ക്ക് പരുക്കേറ്റതായും ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ സ്ഥിരീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 7.37നാണ് കിഴക്കന്‍ ചൈനയിലെ കുഷാനിലുള്ള കാര്‍ പോളീഷിംഗ് ഫാക്ടറിയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.