മദ്‌റസാ പ്രവേശനോത്സവം ബുധനാഴ്ച

Posted on: August 2, 2014 1:39 am | Last updated: August 3, 2014 at 12:06 am

കോഴിക്കോട് : സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള മദ്‌റസകള്‍ റമസാന്‍ അവധി കഴിഞ്ഞ് ആഈമാസം ആറ് മുതല്‍ പ്രവര്‍ത്തനമാരംഭിക്കക്കും. അന്നേ ദിവസം മദ്‌റസകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന മദ്‌റസാ പ്രവേശനോത്സവം പരിപാടിയില്‍ മദ്‌റസാ പരിധിയിലെ സുന്നീ സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സജീവ സാനിധ്യമുണ്ടാകണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
മദ്‌റസകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറായിട്ടുണ്ട്. റെയ്ഞ്ച് ഭാരവാഹികള്‍ വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് കലണ്ടര്‍ ഏറ്റുവാങ്ങണമെന്ന് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ അറിയിച്ചു.