കേരളാ പോലീസ് ഫുട്‌ബോള്‍ സെലക്ഷന്‍ പൂര്‍ത്തിയായി

Posted on: August 1, 2014 8:09 pm | Last updated: August 1, 2014 at 8:11 pm
കെ.ടി വിനോദ

മലപ്പുറം: കൂട്ടിലങ്ങാടി എംഎസ്പി ഗ്രൗണ്ടില്‍ വെച്ച് നടന്ന കേരളാ പോലീസിന്റെ ഫുട്‌ബോള്‍ ടീം സെലക്ഷനില്‍ നിന്ന് 10 പേരെ തിരഞ്ഞെടുത്തു.28പേരാണ് സെലക്ഷനില്‍ പങ്കെടുത്തിരുന്നത്. മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിലാണ് കേരളാ പോലീസ് ടീം ഇപ്പോള്‍ പരിശീലനം നടത്തുന്നത്. മലപ്പുറം ജില്ലയില്‍ നിന്നും എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ കെ.ടി വിനോദിനെയും ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശിയാണ് വിനോദ്.
ടീം അംഗങ്ങള്‍:
കെ.ടി വിനോദ്, മോഹന്‍ദാസ്,ടോണി റുഡോള്‍ഫ് പെരേര,പ്രശാന്ത്, ജ്യോതിഷ്, മുഹമ്മദ് മുആദ്, അഭിലാഷ്,സനൂപ്, അമീര്‍, മുഹമ്മദ് സമീര്‍