Connect with us

Gulf

ദുബൈ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ താവളം

Published

|

Last Updated

ദുബൈ: പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഏറ്റവും വലിയ താവളം ദുബൈ ആണെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം അഭിപ്രായപ്പെട്ടു. നിരവധി നക്ഷത്ര ഹോട്ടലുകള്‍ ഇനിയും വരാനിരിക്കുന്നു. ഈ വര്‍ഷം 80 ശതമാനം മുറികളും അതിഥികളാല്‍ നിറഞ്ഞിരുന്നു.
“ലോകത്ത് ഒരിടത്തും ഇത്ര ചെറിയ ചുറ്റളവില്‍ ഇത്രയധികം ഹോട്ടലുകളില്ല. അതിഥികള്‍ക്ക് യാതൊരു കുറവുമില്ല.”- മധ്യ പൗരസ്ത്യ ദേശത്തെ ഹോട്ടല്‍സ് ആന്റ് ഹോസ്പിറ്റാലിറ്റി വിദഗ്ധനായ ചിഹേബ് ബിന്‍ മഹ്മൂദ് പറഞ്ഞു.
ആഡംബര ഉത്പന്നങ്ങള്‍, ഉഴിച്ചില്‍, സ്പാ തുടങ്ങിയ സൗകര്യങ്ങള്‍ ഇഷ്ടം പോലെ.
2015 ഓടെ റോബര്‍ട്ടോ കവാലി ബ്രാന്‍ഡഡ് ഹോട്ടലുകള്‍ രംഗത്തുവരും. 2016 ഓടെ 28,000 പുതിയ ഹോട്ടല്‍ മുറികളുണ്ടാകും.
ലോകത്തിലെ പൊക്കമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ അര്‍മാനിയാണ് ഏറെ ആകര്‍ഷകം. 2010ലാണ് ഇത് ഉദ്ഘാടനം ചെയ്തത്. ശരാശരി 1,200 ഡോളറാണ് മുറിവാടക.