Connect with us

Gulf

ഗവേഷണത്തിന് ശൈഖ ഫാത്തിമ 37.3 കോടി സംഭാവന ചെയ്തു

Published

|

Last Updated

അബുദാബി: കുട്ടികളില്‍ കണ്ടുവരുന്ന അത്യപൂര്‍വ രോഗങ്ങള്‍ക്കുളള ഗവേഷണത്തിന് ജനറല്‍ വിമണ്‍സ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് അല്‍ നഹ്‌യാന്‍ 37.3 കോടി ദിര്‍ഹം സംഭാവന ചെയ്തു. ലണ്ടണില്‍ സ്ഥാപിക്കുന്ന ഗവേഷണ സ്ഥാപനത്തിനാണ് ശൈഖ ഫാത്തിമ സംഭവന നല്‍കിയത്. കുട്ടികള്‍ക്കുള്ള ലണ്ടണിലെ ഗ്രെയ്റ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിന്റെ കീഴിലാണ് സ്ഥാപനം യാഥാര്‍ഥ്യമാക്കുക. ഗവേഷണ സ്ഥാപനം പ്രവര്‍ത്തനക്ഷമമാവുന്നതോടെ കുട്ടികളില്‍ കണ്ടുവരുന്ന അതിസങ്കീര്‍ണ്ണമായ രോഗങ്ങള്‍ക്ക് കൂടുതല്‍ മികച്ച പ്രതിരോധം സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി ഡയറക്ടര്‍ പ്രഫ. ബോബി ഗ്യാസ്പര്‍ അഭിപ്രായപ്പെട്ടു. ഇത്രയും വലിയൊരു തുക സഹായമായി നല്‍കാന്‍ സന്മനസ് കാണിച്ചതില്‍ ആശുപത്രിക്ക് ശൈഖ ഫാത്തിമയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
13,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സെന്റര്‍ പൂര്‍ത്തീകരിക്കുക. അഞ്ചു നിലകളാവും ഉണ്ടാവുക. അധികം വൈകാതെ ഇതിന്റെ ജോലികള്‍ ആരംഭിക്കും 2018 ആവുമ്പോഴേക്കും സെന്റര്‍ യാഥാര്‍ഥ്യമാക്കും. 476 ഗവേഷകരും ക്ലിനിക്കല്‍ ജീവനക്കാരുമാവും ഇവിടെ പ്രവര്‍ത്തിക്കുക. ദിനേന 240 കുട്ടികളെ ചികിത്സിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഗ്യാസ്പര്‍ പറഞ്ഞു.

 

Latest