സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരും

Posted on: August 1, 2014 12:29 pm | Last updated: August 2, 2014 at 12:31 am

mazhaതിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീര പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും കാറ്റ് ശക്തമായി വീശാന്‍ സാധ്യതയുണ്ട്.

അതിനിടെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നുവിട്ടു. ശക്തമായ മഴ പെയുന്നതിനാല്‍ മണിയാര്‍ സംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുക്കാന്‍ സാധ്യതയുണ്ടെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പ, മണിമല, അച്ചന്‍കോവില്‍, കല്ലടയാര്‍ എന്നീ ജലസംഭരണികളിലെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 35 മുതല്‍ 55 വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ ബന്ധനത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.