തൊഴില്‍ നിയമങ്ങളിലെ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted on: July 31, 2014 8:22 pm | Last updated: July 31, 2014 at 8:22 pm

workersന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളിലെ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഭേദഗതിയിലുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതേസമയം തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. ഏകപക്ഷീയമായ ഭേദഗതിക്കെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു വ്യക്തമാക്കി. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പുമൂലം കേന്ദ്രസര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുടുങ്ങികിടന്നിരുന്ന ഭേദഗതികള്‍ക്കാണ് നരേന്ദ്രമോദി മന്ത്രിസഭ അംഗീകാരം നല്‍കിയത്.