നട്‌വര്‍ പറഞ്ഞത് ശരിയല്ലെന്ന് മന്‍മോഹന്‍സിങ്

Posted on: July 31, 2014 5:29 pm | Last updated: August 1, 2014 at 7:45 am

manmohanന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരായ മുന്‍ വിദേശകാര്യ മന്ത്രി നട് വര്‍സിങ്ങിന്റെ ആരോപണങ്ങള്‍ക്കെതിരെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രംഗത്തെത്തി. നട്‌വറിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞ മന്‍മോഹന്‍സിങ് സ്വകാര്യ സംഭാഷണങ്ങള്‍ കച്ചവട താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി പരസ്യപ്പെടുത്തരുതെന്നും പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സുപ്രധാന ഫയലുകള്‍ സോണിയയുടെ പരിശോധനക്കായി എത്തിച്ചിരുന്നെന്ന് നട്‌വര്‍ സിങ് പറഞ്ഞിരുന്നു. സോണിയ രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധം കാരണമാണ് പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നതെന്നും ഇതിന് മന്‍മോഹന്‍ സാക്ഷിയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. നട്‌വര്‍സിങിന്റെ ആത്മകഥ ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതില്‍ സോണിയയെ കുറിച്ച് കൂടുതല്‍ വിവരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഫയലുകള്‍ സോണിയ പരിശോധിച്ചിരുന്നെന്ന് ആരോപിച്ചിരുന്നു.
ആരോപണങ്ങള്‍ക്ക് തന്റെ പുസ്തകത്തിലൂടെ മറുപടി പറയുമെന്ന് സോണിയയും പ്രഖ്യാപിച്ചിട്ടുണ്ട്.