ഗാസയുടെ അത്ഭുതക്കുട്ടി മരണത്തിന് കീഴടങ്ങി

Posted on: July 31, 2014 3:54 pm | Last updated: July 31, 2014 at 4:00 pm

chil

ഗാസ: മരണപ്പെട്ട അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തെടുത്ത കുഞ്ഞ് മരിച്ചു. ആറ് ദിവസം മാത്രമാണ് കുഞ്ഞിന് ജീവന്‍ നിലനിര്‍ത്താനായത്. ഷെയ്മ എന്ന് കുഞ്ഞിന് പേരിട്ടിരുന്നു. ഗാസ നഗരത്തിലേക്കുള്ള വൈദ്്യുതി ബന്ധം ഇസ്‌റാഈല്‍ വിച്ഛേദിച്ചതിനെത്തുടര്‍ന്നാണ് ഇന്‍ക്യുബേറ്ററിലായിരുന്ന കുഞ്ഞ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗര്‍ഭിണിയില്‍ നിന്നും അതി സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ഡോക്ടര്‍മാരില്‍ അത്ഭുതം സൃഷ്ടിച്ച കുഞ്ഞിന് അവര്‍ അമ്മയുടെ ഷെയ്മ എന്ന് പേര് തന്നെ നല്‍കി. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ വിഫലമാക്കി അവസാനം ഷെയ്മ മടങ്ങി മനുഷ്യസ്‌നേഹികളുടെ ഹൃദയത്തില്‍ ഒരു വിങ്ങല്‍ സൃഷ്ടിച്ച്.