ഉത്തരാഖണ്ഡില്‍ മേഘ വിസ്‌ഫോടനത്തില്‍ 6 മരണം

Posted on: July 31, 2014 3:26 pm | Last updated: August 1, 2014 at 1:19 am

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 6uttarakhand പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ആറിലധികം വീടുകള്‍ ഒലിച്ചുപോയി. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ പൂനെയില്‍ മണ്ണിടിച്ചിലില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു.