സംസ്ഥാന ലോട്ടറി ഡയറക്ടറെ മാറ്റി

Posted on: July 31, 2014 12:56 pm | Last updated: August 1, 2014 at 1:19 am

NANDAKUതിരുവനന്തപുരം: സംസ്ഥാന ലോട്ടറി ഡയറക്ടര്‍ എം നന്ദകുമാറിനെ മാറ്റി. ലോട്ടറിക്കേസില്‍ സര്‍ക്കാറിനേറ്റ തിരിച്ചടിയാണ് കാരണമെന്നാണ് സൂചന. മന്ത്രിയുമായുള്ള ആശയ വിനിമയത്തിലും പിഴവ് പറ്റിയെന്ന് വിലയിരുത്തലുണ്ട്. എന്നാല്‍ നന്ദകുമാറിന്റെ ആവശ്യപ്രകാരമാണ് മാറ്റിയതെന്നാണ് വിശദീകരണം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
മുന്‍ നികുതി കമീഷണര്‍ രബീന്ദ്രകുമാര്‍ അഗര്‍വാളാണ് പുതിയ ഡയറക്ടര്‍. കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍കൂടിയാണ് നന്ദകുമാര്‍. അധിക ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അന്യസംസ്ഥാന ലോട്ടറി മാത്രമായി കേരളത്തില്‍ നിരോധിക്കില്ലെന്നായിരുന്നു കോടതി വിധി. എന്നാല്‍ ഉത്തരവിനെതിരെ പുന:പരിശോധനാ ഹരജി നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.