Connect with us

Malappuram

ഫലസ്തീന്‍ പ്രശ്‌നം ഇന്ത്യ ഇടപെടണം: എസ് വൈ എസ്

Published

|

Last Updated

മലപ്പുറം: മനുഷ്യത്വത്തിനെതിരെ ധാര്‍ഷ്ഠ്യത്തോടെ മുഖം തിരിച്ചു നില്‍ക്കുന്ന ഇസ്‌റാഈലിന്റെ കാടത്തത്തെ ലോകം ഒന്നിച്ചു ചെറുത്തു തോല്‍പ്പിക്കണമെന്നും ജനാധിപത്യത്തിന്റെ ഔനിത്യം പേറുന്ന ഇന്ത്യ ഇതില്‍ നേതൃപരമായ ഇടപെടലുകള്‍ നടത്തണമെന്നും എസ് വൈ എസ് മലപ്പുറം ജില്ലാ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ആവശ്യപ്പെട്ടു.
അഞ്ഞൂറിലേറെ കുട്ടികള്‍ കൊലപ്പെട്ടതും സ്ത്രീകള്‍ വേട്ടയാടപ്പെടുന്നതും ആധുനികതക്ക് ചേര്‍ന്നതല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ക്കായി വര്‍ഷം തോറും ഇസ്‌റാഈല്‍ നടത്തുന്ന നരമേധം ആധുനിക വികസന സങ്കല്‍പ്പങ്ങള്‍ക്ക് തിരിച്ചടിയായി മാറുന്നു. ആശുപത്രികളും അഭയാര്‍ഥി ക്യാമ്പുകളും ആക്രമിക്കപ്പെടുന്നത് ചരിത്രാതീത യുഗത്തെ ഓര്‍പ്പെടുത്തുന്നുണ്ട്. പീഡിതരായ ഫലസ്തീന്‍ ജനതക്ക് സഹായങ്ങള്‍ എത്തിക്കാനും അവര്‍ക്കായി പ്രാര്‍ഥനകള്‍ നടത്താനും സമ്മേളനം ആഹ്വാനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. മുസത്ഫ കോഡൂര്‍, അബൂബക്കര്‍ പടിക്കല്‍, അലവി പുതുപ്പറമ്പ്, മുഹമ്മദ് ഇബ്‌റാഹിം, സി കെ യു മൗലവി മോങ്ങം, ഇബ്‌റാഹിം ബാഖവി മേല്‍മുറി പ്രസംഗിച്ചു.

 

Latest