വൈറ്റ്ഹൗസില്‍ ബോംബിടുമെന്ന് ഉത്തരകൊറിയ

Posted on: July 30, 2014 9:22 pm | Last updated: August 1, 2014 at 1:18 am

white house

 പ്യോംങ് ഗ്യാങ്: രാജ്യ സുരക്ഷക്ക് ഭീഷണിയാവുന്ന തരത്തില്‍ കൊറിയന്‍ മേഖലയില്‍ സായുധ സന്നാഹം നടത്തിയാല്‍ വൈറ്റ്ഹൗസും പെന്റഗണും ബോംബിട്ട് തകര്‍ക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി. കൊറിയന്‍ യുദ്ധത്തിന്റെ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെ വൈസ് മാര്‍ഷല്‍ ഹ്വാങ് പോങ് ആണ് അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിന്റെ പരമാധികാരത്തെയും നിലനില്‍പ്പിനെയും അമേരിക്ക ചോദ്യം ചെയ്യുകയാണെങ്കില്‍ എല്ലാവിധ ദുഷ്ടതകളുടെയും പ്രഭവകേന്ദ്രമായ വൈറ്റ്ഹൗസിനെയും പെന്റഗണിനെയും ഉന്നംവച്ച് ആണവ റോക്കറ്റുകള്‍ പായിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കൊറിയന്‍ ഉപദ്വീപില്‍ ദക്ഷിണ കൊറിയയുമായി സഹകരിച്ച് അമേരിക്ക് നടത്തുന്ന സംയുക്ത സൈനികാഭ്യാസമാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്.